---
title: "ശ്രീകണ്ഠാപുരം കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു"
english_title: "A march and a protest dharna were held in front of the KSEB ."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51651/a-march-and-a-protest-dharna-were-held-in-front-of-the-kseb"
published_at: "2022-06-28T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bad0fec7bd3_Picsart_22-06-28_15-29-12-840.jpg"
keywords: []
---

# ശ്രീകണ്ഠാപുരം കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു

> **Lead Summary:** **ശ്രീകണ്ടാപുരം: **ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരം കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു.

## Article Content

**ശ്രീകണ്ടാപുരം: **ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരം കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു.

ശ്രീകണ്ഠാപുരം ടൗണില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. കേരളസര്‍ക്കാറിന്റെ അന്യായമായ വൈദ്യുത ചാര്‍ജ് വര്‍ധനയ്ക്കും അഴിമതിക്കും, ധൂര്‍ത്തിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ബിജെപി ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് അജികുമാര്‍ കരിയില്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് രമ്യ കെ. എം. അധ്യക്ഷയായി. മുനിസിപ്പല്‍ കമ്മിറ്റി ജന: സെക്രട്ടറി ജഗത് കുമാര്‍ സ്വാഗതം പറഞ്ഞു. മനോജ്, സജേഷ് പയ്യാവൂര്‍, സജ്ഞു കൃഷ്ണകുമാര്‍, ടി. വി രമേശന്‍, കെ. വിജയകുമാര്‍, പി. വി ശശിധരന്‍, കെ. സഹദേവന്‍, ഇന്ദിര. ടി. ഒ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51651/a-march-and-a-protest-dharna-were-held-in-front-of-the-kseb)