---
title: "ആന്തൂരിലെ 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "Man arrested for abducting "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51656/man-arrested-for-abducting"
published_at: "2022-06-28T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bad4cc3145c_Picsart_22-06-28_15-45-13-846.jpg"
keywords: []
---

# ആന്തൂരിലെ 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ് :** ആന്തൂരിലെ 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതീഷിനെയാണ് തളിപ്പറമ്പ് പോലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ് :** ആന്തൂരിലെ 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതീഷിനെയാണ് തളിപ്പറമ്പ് പോലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിയായ ജിതീഷ് ആന്തൂരിലെ 15 കാരിയെ പരിചയപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീടിന് സമീപത്തെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വളപട്ടണം റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയതായി അന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പ്രതി ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. തുടർന്ന് ബംഗളൂരുവിലെത്തിയ തളിപ്പറമ്പ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലെത്തിച്ച പ്രതി ജിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, പോക്സോ എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51656/man-arrested-for-abducting)