---
title: "ശ്രീകണ്ടാപുരം കുടുംബശ്രീ സി ഡി എസിന്റെ നേതൃ ത്വത്തിൽ ചക്കമേള നടന്നു "
english_title: "Chakkamela was held under the leadership "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51668/chakkamela-was-held-under-the-leadership"
published_at: "2022-06-28T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bae003b8576_Picsart_22-06-28_16-33-18-373.jpg"
keywords: []
---

# ശ്രീകണ്ടാപുരം കുടുംബശ്രീ സി ഡി എസിന്റെ നേതൃ ത്വത്തിൽ ചക്കമേള നടന്നു 

> **Lead Summary:** **ശ്രീകണ്ടാപുരം:** കുടുംബശ്രീ സി ഡി എസിന്റെ നേതൃ ത്വത്തിൽ ചക്കമേള ശ്രീകണ്ഠപുരത്തു വെച്ച് നടന്നു . സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഓമന എ ഉൽഘടനം നിർവഹിച്ചു.

## Article Content

**ശ്രീകണ്ടാപുരം:** കുടുംബശ്രീ സി ഡി എസിന്റെ നേതൃ ത്വത്തിൽ ചക്കമേള ശ്രീകണ്ഠപുരത്തു വെച്ച് നടന്നു . സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഓമന എ ഉൽഘടനം നിർവഹിച്ചു.

വാർഡുകളിൽ നിന്നും രുചികരമായ പലഹാരങ്ങളും വിവിധ തരം പായാസങ്ങളും തത്സമയം തയ്യാറാക്കി നൽകിയ ചക്ക ചില്ലി ചക്ക ബോണ്ട, ചക്ക വട തുടങ്ങിയവയും മേളയ്ക്കു കൊഴുപ്പേകി. ചക്കയിൽ നിന്നുള്ള 60 ൾ അധികം ഉത്പന്നങ്ങൾ വില്പന നടത്തുന്നതിന് സാധിച്ചു.

ചക്ക മേളയോടൊപ്പം ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ 4 തരം ചിപ്സ്, 6 തരം അച്ചാറുകൾ എന്നിവ ഉൾപ്പെട്ട കുടുംബശ്രീയുടെ ബ്രാൻഡഡ്‌ ഉത്പന്നങ്ങളുടെ വിപണന മേളയുംചക്ക മേളയോട് അനുബന്ധിച്ചു നടത്തി. ഏകദേശം അന്പതിനായിരം രൂപയുടെ വിട്ടുവരവ് ഈ മേളയിലൂടെ നേടിയെടുക്കാൻ സാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51668/chakkamela-was-held-under-the-leadership)