---
title: "വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51744/arrested"
published_at: "2022-06-29T04:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb8958a4764_Screenshot_20220629-043459.png"
keywords: []
---

# വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കല്‍പ്പറ്റ: **വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

## Article Content

**കല്‍പ്പറ്റ: **വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

നീര്‍വാരം പുഞ്ചവയല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു പനമരം പൊലീസ്. ഈ സമയം ഇതുവഴി സഹോദരന്‍ രഞ്ജിത്തിനോടൊപ്പം ബൈക്കില്‍ വന്ന ശ്രീജിത്തിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാവാതെ ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഇവരുടെ വീടിന് മുമ്പിലെത്തിയെങ്കിലും പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രണ്ടുപേരും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പൊലീസുകാരന് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. വലതുകൈയുടെ പെരുവിരലിന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സതേടിയിരുന്നു. പിന്നീട് പനമരം പൊലീസ് ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തു. ഇന്നലെ തന്നെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രജ്ഞിത്തിനെ പിടികൂടാനായില്ല. ഇരുവരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് നല്‍കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51744/arrested)