---
title: "പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന പറഞ്ഞ  ഭാര്യയെ ഭർത്താവ് വെട്ടി കൊന്നു "
english_title: "Crime"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51748/crime"
published_at: "2022-06-29T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb9bf5502bc_Screenshot_20220629-055410.png"
keywords: []
---

# പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന പറഞ്ഞ  ഭാര്യയെ ഭർത്താവ് വെട്ടി കൊന്നു 

> **Lead Summary:** **പാലക്കാട്:** മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശിയില്‍ യുവതിയെ പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിക്കൊന്നു.പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് വീട്ടിക്കാട് അവിനാശിന്റെ ഭാര്യ ദീപിക യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച അവിനാശി നെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. കൊലപാതകത്തിലേക്ക് നയിച്ചത് നിസാര കാര്യത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണെന്നാണ് വിവരം.

## Article Content

**പാലക്കാട്:** മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശിയില്‍ യുവതിയെ പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിക്കൊന്നു.പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് വീട്ടിക്കാട് അവിനാശിന്റെ ഭാര്യ ദീപിക യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച അവിനാശി നെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. കൊലപാതകത്തിലേക്ക് നയിച്ചത് നിസാര കാര്യത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണെന്നാണ് വിവരം.

പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന് ഭാര്യ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി അവിനാശ് മൊഴി നല്‍കി. രാവിലെ ഉറങ്ങി എഴുന്നേറ്റ അവിനാശ് ഏക മകന്‍ ഐവിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്ന് ദീപിക പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അവിനാശിന്റെ മൊഴി. നിലവിളി കേട്ട് അമ്മാവന്‍ മോഹനന്‍ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റ് കിടക്കുന്ന ദീപികയെയാണ് കണ്ടത്. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നു. കൊടുവാളുമായി അവിനാശ് അകത്തുണ്ടായിരുന്നു.

ആളുകള്‍ കൂടിയതോടെ പുറത്ത് കടക്കാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഗുരുതരമായി വെട്ടേറ്റ ദീപികയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്ബത്തൂര്‍ പുളിയംകോട് സ്വദേശിനിയാണ് ദീപിക. മൂന്ന് വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബംഗളൂരുവില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ട് മാസം മുമ്ബാണ് കുണ്ടുകണ്ടത്തുള്ള തറവാട്ട് വീട്ടിലെത്തിയത്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടോ എന്നതു സംബന്ധിച്ച്‌ വ്യക്തതയായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51748/crime)