---
title: "സംസ്ഥാനത്ത്‌ ജൂലൈ രണ്ട് വരെ മഴ കനക്കും: 11 ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51749/heavy-rain"
published_at: "2022-06-29T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bba03d95f4a_n3995738341656462837737903aa534036e6e5a3f7a94ab87d78a7282f76277af5d46713ea61e70094b6544.jpg"
keywords: []
---

# സംസ്ഥാനത്ത്‌ ജൂലൈ രണ്ട് വരെ മഴ കനക്കും: 11 ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മഴ ഒന്നുകൂടി ശക്തമായേക്കും. മാത്രമല്ല, ജൂലൈ രണ്ട് വരെ മഴ ഉണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മഴ ഒന്നുകൂടി ശക്തമായേക്കും. മാത്രമല്ല, ജൂലൈ രണ്ട് വരെ മഴ ഉണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം പതിനൊന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തീരദേശങ്ങളില്‍ രാത്രി ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51749/heavy-rain)