---
title: "സ്വർണ്ണത്തിന് ഇ-വേ ബിൽ: ജി എസ് ടി നിരക്ക്  ഏകീകരണം, നഷ്ടപരിഹാരം എന്നിവയിൽ തീരുമാനം ഇന്ന് "
english_title: "Gst "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51753/gst"
published_at: "2022-06-29T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bba7f09d248_n3995759501656465127381e218ae3c20f65f5da27cb9d174b8ca3a2f08da86bad9f0ca8518a4e8461bb0db.jpg"
keywords: []
---

# സ്വർണ്ണത്തിന് ഇ-വേ ബിൽ: ജി എസ് ടി നിരക്ക്  ഏകീകരണം, നഷ്ടപരിഹാരം എന്നിവയിൽ തീരുമാനം ഇന്ന് 

> **Lead Summary:** **ന്യൂഡല്‍ഹി: **സ്വര്‍ണം, വിലപിടിച്ച കല്ലുകള്‍ തുടങ്ങിയവ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിന് ഇ-വേ ബില്ലുകള്‍ നിര്‍ബന്ധമാക്കാന്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാനിച്ചു.

## Article Content

**ന്യൂഡല്‍ഹി: **സ്വര്‍ണം, വിലപിടിച്ച കല്ലുകള്‍ തുടങ്ങിയവ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിന് ഇ-വേ ബില്ലുകള്‍ നിര്‍ബന്ധമാക്കാന്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാനിച്ചു.

രണ്ടു ലക്ഷം രൂപക്കു മുകളില്‍ വില വരുന്നവയുടെ കാര്യത്തിലാണിത്. സ്വര്‍ണവ്യാപാരികള്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇ-ഇന്‍വോയ്സ് നിര്‍ബന്ധമാക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉപസമിതി മുന്നോട്ടുവെച്ച ശിപാര്‍ശയാണ് ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചത്. നികുതി നിരക്ക് കഴിയുന്നത്ര ഏകീകരിക്കാന്‍ മന്ത്രിതല സമിതി തയാറാക്കിയ ശിപാര്‍ശകള്‍ ചണ്ഡീഗഢില്‍ നടക്കുന്ന രണ്ടു ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ബുധനാഴ്ച ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51753/gst)