---
title: "കേരളത്തിലെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പ്രചാരണം തുടങ്ങും"
english_title: "President yeswant singh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51798/president-yeswant-singh"
published_at: "2022-06-29T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbe97be1394_75746548f082101490864bcd93b2e48a_original.jpg"
keywords: []
---

# കേരളത്തിലെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പ്രചാരണം തുടങ്ങും

> **Lead Summary:** തിരുവനന്തപുരം : ഇന്നലെ കേരളത്തിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പ്രചാരണം തുടങ്ങും. ഇന്നലെ വൈകീട്ട് ഏഴിനാണ് യശ്വന്ത് സിന്‍ഹ തിരുവനന്തപുരത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചു.

## Article Content

തിരുവനന്തപുരം : ഇന്നലെ കേരളത്തിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പ്രചാരണം തുടങ്ങും. ഇന്നലെ വൈകീട്ട് ഏഴിനാണ് യശ്വന്ത് സിന്‍ഹ തിരുവനന്തപുരത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചു.

ഭരണ പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ച്‌ അദ്ദേഹം പിന്തുണ തേടും. ഇന്ന് ഉച്ച്‌ക്ക് രണ്ടിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ച നടത്തും.

മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തില്‍ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം നാളെ രാവിലെ അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51798/president-yeswant-singh)