---
title: "പയ്യന്നൂർ നഗരസഭ കുടുബശ്രീ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുസഭ സംഘടിപ്പിച്ചു"
english_title: "Payyannur Municipality Kudubasree CDS Activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51832/payyannur-municipality-kudubasree-cds-activities"
published_at: "2022-06-29T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc03b7c0f1a_Picsart_22-06-29_13-17-37-599.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ കുടുബശ്രീ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുസഭ സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ: നഗരസഭ കുടുബശ്രീ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുസഭ സംഘടിപ്പിച്ചു. റൂറൽബാങ്ക് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സൻ കെ.വി.ലളിത നിർവ്വഹിച്ചു.

## Article Content

പയ്യന്നൂർ: നഗരസഭ കുടുബശ്രീ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുസഭ സംഘടിപ്പിച്ചു. റൂറൽബാങ്ക് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സൻ കെ.വി.ലളിത നിർവ്വഹിച്ചു.

പരിപാടിയാൽ വച്ച് വായനദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജില്ലാതല വായനച്ചങ്ങാത്തം ക്വിസ് മത്സരത്തിൽ വിജയിച്ച ദേവപ്രിയയ്ക്കും, കുടുംബശ്രീ വിപണനമേളയോടനുബന്ധിച്ച് നടന്ന ചക്ക ഫെസ്റ്റ് മത്സരത്തിൽ വിജയികളായവർക്കും വൈസ് ചെയര്‍മാൻ പി.വി. കുഞ്ഞപ്പൻ ഉപഹാരങ്ങൾ നൽകി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല റിപ്പോർട്ടവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ടി.പി.സെമീറ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പ്രീതി , എൻ.യു.എം.എൽ സിറ്റിംഗ് മിഷൻ മാനേജർ ബിനീഷ്, കുടുംബശ്രീ ആർ.പി. ആശ, മെമ്പർ സെക്രട്ടറി പ്രീത, മിനി തുടങ്ങിയവർ സംബന്ധിച്ചു.

> നഗരസഭക്കകത്തെ 44 വാർഡുകളിലും ഏ.ഡി.എസ് പൊതുസഭ ചേർന്ന ശേഷമാണ് ഓരോ വാർഡുകളിലെയും 11 ഏ.ഡി.എസ് അംഗങ്ങൾ പങ്കെടുത്തു കൊണ്ടുള്ള സി.ഡി.എസ് പൊതുസഭ സംഘടിപ്പിച്ചത്.തുടർന്ന് "അടുക്കളയിലെ അപകടങ്ങൾ" എന്ന വിഷയത്തിൽ പയ്യന്നൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51832/payyannur-municipality-kudubasree-cds-activities)