---
title: "മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ "
english_title: "Three youths arrested with MDMA."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51875/three-youths-arrested-with-mdma"
published_at: "2022-06-29T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc269a425ce_Picsart_22-06-29_15-46-41-043.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ 

> **Lead Summary:** **ഇരിട്ടി : **കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിൽ. കണ്ണൂർ കമ്പിൽ സ്വദേശികളായ എ.ടി.ഷാമിൽ , കെ.വി.ഷാനിഅക്താഷ് , പാവന്നൂർ കടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഇരിട്ടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയ് , എസ്.ഐ.ബേബി, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

**ഇരിട്ടി : **കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിൽ. കണ്ണൂർ കമ്പിൽ സ്വദേശികളായ എ.ടി.ഷാമിൽ , കെ.വി.ഷാനിഅക്താഷ് , പാവന്നൂർ കടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഇരിട്ടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയ് , എസ്.ഐ.ബേബി, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇന്നലെ രാത്രി 9 മണിയോടെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പോലീസ് പിടിയിലായത്. കാറിൽ നി ന്നും ഏഴ് ഗ്രാം എം.ഡി.എം.എ.പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായാണ് യുവാക്കൾ പോലീസ് പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.59.ഡബ്ല്യു.993 നമ്പർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51875/three-youths-arrested-with-mdma)