---
title: "തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം സൗന്ദര്യവത്കരിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി"
english_title: "Thalassery old bus stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51877/thalassery-old-bus-stand"
published_at: "2022-06-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc283449288_74451541.jpg"
keywords: []
---

# തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം സൗന്ദര്യവത്കരിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി

> **Lead Summary:** തലശ്ശേരി : തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം സൗന്ദര്യവത്കരിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി . ആദ്യഘട്ടത്തിൽ ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയംമുതൽ നഗരസഭ ഓഫീസിന് മുന്നിലൂടെ ജനറൽ ആസ്പത്രിയ്ക്ക് മുൻവശംവരെ ഓവുചാൽ നവീകരിക്കും.

## Article Content

തലശ്ശേരി : തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം സൗന്ദര്യവത്കരിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി . ആദ്യഘട്ടത്തിൽ ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയംമുതൽ നഗരസഭ ഓഫീസിന് മുന്നിലൂടെ ജനറൽ ആസ്പത്രിയ്ക്ക് മുൻവശംവരെ ഓവുചാൽ നവീകരിക്കും.

ഓവുചാൽ ആഴംകൂട്ടി സ്ലാബ് ഇടും. ഇതിന്റെ നിർമാണം തുടങ്ങി. ഇതിന് 1.75 കോടി രൂപാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓവുചാൽ നവീകരണത്തിനും ശുചിത്വത്തിനുമുള്ള പദ്ധതിയിൽനിന്ന് നഗരസഭ ഇതിനുള്ള തുക ചെലവഴിക്കുന്നത്. ഓവുചാൽ വീതി കൂട്ടി സ്ലാബിട്ടതിനുശേഷം ഇവിടെ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യും.

ഇതിന് രണ്ടരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുറമുഖവകുപ്പാണ് ഇതിന്റെ ചെലവ് വഹിക്കുക. അതിനുശേഷം നഗരസൗന്ദര്യവത്കരണ നടപടി തുടങ്ങും. നടപ്പാതയിൽ ടൈൽ പതിച്ച് കൈവരി വെച്ചുപിടിപ്പിക്കും. അലങ്കാരവിളക്കും പൂച്ചെട്ടികളും സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51877/thalassery-old-bus-stand)