---
title: "ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു"
english_title: "Bsnl NLIPTV services "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51880/bsnl-nliptv-services"
published_at: "2022-06-29T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc29c7ed2d7_bsnl_660x450_031519041349.jpg"
keywords: []
---

# ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു

> **Lead Summary:** തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ നേരിട്ടും,മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയ്ഡ് ബോക്സ്, ആമസോൺ ഫയർസ്റ്റിക്ക് എന്നിവ ഉപയോഗിച്ചും ഈ സംവിധാനം ലഭ്യമാക്കാൻ കഴിയും.

## Article Content

തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ നേരിട്ടും,മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയ്ഡ് ബോക്സ്, ആമസോൺ ഫയർസ്റ്റിക്ക് എന്നിവ ഉപയോഗിച്ചും ഈ സംവിധാനം ലഭ്യമാക്കാൻ കഴിയും.

ബിഎസ്എൻഎല്ലുമായി സഹകരിച്ച് ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നേരിട്ടോ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസികൾ വഴിയോ നൽകുന്ന എല്ലാ ഭാരത് ഫൈബർ കണക്ഷനുകൾ വഴിയും സൗകര്യങ്ങൾ ലഭ്യമാകും. തൃശ്ശൂർ ജില്ലയിലാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കിയത്. ബിഎസ്എൻഎൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനൊപ്പം ഒരു അധിക സേവനമാണ് ഐപിടിവി. ഇന്റർനെറ്റ് ഉപയോഗിക്കാതെ ടെലിവിഷൻ കാണാൻ അനുവദിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബിഎസ്എൻഎൽ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51880/bsnl-nliptv-services)