---
title: "ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി"
english_title: "India - uae relation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51882/india-uae-relation"
published_at: "2022-06-29T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc2b21cc100_Prime_Minister_Narendra_Modi_1656222423412_1656222423554.jpg"
keywords: []
---

# ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി

> **Lead Summary:** ന്യൂഡൽഹി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. അബുദാബിയില്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഏറെ ആഴത്തിലും വിശാലതയിലും ഊന്നിയുള്ള ബന്ധമാണ് അറബ് നാടുമായി ഇന്ത്യയ്‌ക്കുള്ളതെന്നും എല്ലാ മേഖലയിലേയും പങ്കാളിത്തം കൂടുതല്‍ തന്ത്രപരവും ശക്തവുമായി തുടരുമെന്നും ഇരുഭരണാധികാരികളും പരസ്പരം ഉറപ്പുനല്‍കി.

## Article Content

ന്യൂഡൽഹി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. അബുദാബിയില്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഏറെ ആഴത്തിലും വിശാലതയിലും ഊന്നിയുള്ള ബന്ധമാണ് അറബ് നാടുമായി ഇന്ത്യയ്‌ക്കുള്ളതെന്നും എല്ലാ മേഖലയിലേയും പങ്കാളിത്തം കൂടുതല്‍ തന്ത്രപരവും ശക്തവുമായി തുടരുമെന്നും ഇരുഭരണാധികാരികളും പരസ്പരം ഉറപ്പുനല്‍കി.

ജര്‍മ്മനിയില്‍ നിന്നുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശി ക്കാന്‍ തീരുമാനിച്ചത്. ജി7 സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി യില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന വെര്‍ച്വല്‍ സമ്മേളനത്തിലെ തീരുമാനങ്ങള്‍ അതിവേഗം നടപ്പാക്കുന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്.

പ്രതിരോധ രംഗത്തും സുരക്ഷാ കാര്യത്തിലും വാണിജ്യ-നിക്ഷേപ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയങ്ങളും കര്‍മ്മപദ്ധതികളും തീരുമാനിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2019 ആഗസ്റ്റ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി യുഎഇ സന്ദര്‍ശിച്ചത്. കൊറോണ കാലത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51882/india-uae-relation)