---
title: "പ്ലസ് ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം"
english_title: "Plus two students "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51892/plus-two-students"
published_at: "2022-06-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc34a6859f3_Kerala-plus-two-result-2021-featured-image(0).png"
keywords: []
---

# പ്ലസ് ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

> **Lead Summary:**  ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ നാളെ (ജൂൺ 30ന്) പൂർത്തിയാക്കും.

## Article Content

 ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ നാളെ (ജൂൺ 30ന്) പൂർത്തിയാക്കും.

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51892/plus-two-students)