---
title: "പയ്യാവൂർ കരിമ്പക്കണ്ടി പുഴയിലെ അപകടം തിരച്ചിൽ ഊർജിതമാക്കും:അഡ്വ. സജീവ് ജോസഫ് എം എൽ എ"
english_title: "Payyavur Karimbakandi river accident search will be intensified: Adv. Sajeev Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5196/payyavur-karimbakandi-river-accident-search-will-be-intensified-adv-sajeev-joseph-mla"
published_at: "2021-10-14T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6168329d7041a_PicsArt_10-14-07.05.28.jpg"
keywords: []
---

# പയ്യാവൂർ കരിമ്പക്കണ്ടി പുഴയിലെ അപകടം തിരച്ചിൽ ഊർജിതമാക്കും:അഡ്വ. സജീവ് ജോസഫ് എം എൽ എ

> **Lead Summary:** പയ്യാവൂർ : പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുകിപ്പെട്ട് കാണാതായ ഇരിക്കൂർ കൃഷി ഓഫീസിലെ അസിസ്റ്റന്റ് മല്ലിശ്ശേരിൽ അനിൽകുമാറി നായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് ഇരിക്കൂർ എം. എൽ. എ സജീവ് ജോസഫ് അറിയിച്ചു.

## Article Content

പയ്യാവൂർ : പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുകിപ്പെട്ട് കാണാതായ ഇരിക്കൂർ കൃഷി ഓഫീസിലെ അസിസ്റ്റന്റ് മല്ലിശ്ശേരിൽ അനിൽകുമാറി നായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് ഇരിക്കൂർ എം. എൽ. എ സജീവ് ജോസഫ് അറിയിച്ചു.

43 പേരടങ്ങുന്ന ഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും കരിമ്പക്കണ്ടി മുതൽ പാറക്കടവ് പാലം വരെ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും മൂന്നാം ദിവസവും ഫലം കാണാത്തതിനാൽ തിരച്ചിൽ താത്കാലികമായി നിർത്തിയിരുന്നു . ഇന്ന് (വെള്ളി ) കാലത്ത് മുതൽ നൂറ് പേരടങ്ങുന്ന സംഘം വിവിധ ചെറു ടീമുകളായി തിരിഞ്ഞ് തിരച്ചിൽ തുടരും. എം. എൽ. എ അനിൽ കുമാറിന്റെ വീടും സംഭവ സ്ഥലവും സന്ദർശിച്ചു.

അഡ്വ. സജീവ് ജോസഫ് എം. എൽ. എ യോടൊപ്പം എ. ഡി.എം ദിവാകരൻ കെ.കെ,പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജു സേവ്യർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ്,ഡി. യെ.എസ്.പി രത്നകുമാർ ടി. കെ,തളിപ്പറമ്പ് തഹസിൽദാർ ഭാസ്കരൻ, ഡെപ്യൂട്ടി തഹസിൽദാർ വിജയൻ , പയ്യാവൂർ സി. ഐ ഉഷ ദേവി, വില്ലേജ് ഓഫീസർ ജിജു , എം. സി രാഘവൻ, പ്രീത സുരേഷ്, ജിത്തു തോമസ്,രൂപേഷ് ഇ. ടി, ഇ. കെ കുര്യൻ,എം. സി നാരായണൻ എന്നിവർ സംഭവസ്ഥലത്ത് കാര്യങ്ങൾ വിലയിരുത്തുകയും തിരച്ചിലിന് നേതൃതം നൽകുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5196/payyavur-karimbakandi-river-accident-search-will-be-intensified-adv-sajeev-joseph-mla)