തൃശ്ശൂ‍രിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തൃശ്ശൂ‍രിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
Jun 30, 2022 05:41 AM | By News Desk

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.

ആതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു.

ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി വരുന്നു. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്താക്‌സിന്റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ ഇന്‍ജക്ഷന്‍ അന്ത്രാക്‌സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ സമാന ലക്ഷണങ്ങളാണ്.

Thtissur

Next TV

Related Stories
സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:19 PM

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ...

Read More >>
ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Mar 29, 2024 06:58 PM

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ...

Read More >>
'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

Mar 29, 2024 06:52 PM

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച്...

Read More >>
സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം

Mar 29, 2024 06:47 PM

സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം

സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം...

Read More >>
കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി

Mar 29, 2024 06:43 PM

കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി

കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി...

Read More >>
കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

Mar 29, 2024 06:38 PM

കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം...

Read More >>
Top Stories

News Roundup