---
title: "മുംബൈ ഹെലികോപ്ടര്‍ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും "
english_title: "Helicopter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51972/helicopter"
published_at: "2022-06-30T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bcefbf9f8f4_images.png"
keywords: []
---

# മുംബൈ ഹെലികോപ്ടര്‍ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും 

> **Lead Summary:** **കണ്ണൂര്‍: **മുംബൈയില്‍ എണ്ണ പ്രകൃതി വാതക കോര്‍പറേഷന്റെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാന്‍സിസാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഏഴ് ജീവനക്കാരുമായി പുറപ്പെട്ട ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് അടിയന്തരമായി അറബിക്കടലില്‍ ഇറക്കുന്നതിനിടെയാണ് അപകടം. ഒന്നരമാസം മുമ്പാണ് സഞ്ജു മുംബൈയിലേക്ക് യാത്ര തിരിച്ചത്.

## Article Content

**കണ്ണൂര്‍: **മുംബൈയില്‍ എണ്ണ പ്രകൃതി വാതക കോര്‍പറേഷന്റെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാന്‍സിസാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഏഴ് ജീവനക്കാരുമായി പുറപ്പെട്ട ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് അടിയന്തരമായി അറബിക്കടലില്‍ ഇറക്കുന്നതിനിടെയാണ് അപകടം. ഒന്നരമാസം മുമ്പാണ് സഞ്ജു മുംബൈയിലേക്ക് യാത്ര തിരിച്ചത്.

ഒ.എന്‍.ജി.സിയുടെ കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പിതാവ്: സണ്ണി ഫ്രാന്‍സിസ്. മാതാവ്: നിര്‍മല മേരി. സഹോദരന്‍: ഡിക്സണ്‍ ഫ്രാന്‍സിസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51972/helicopter)