---
title: "കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Nedumangad KSRTC buses collide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52054/nedumangad-ksrtc-buses-collide"
published_at: "2022-06-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd557790d50_1653277035New_Project_-_2022-05-23T090708.653.jpg"
keywords: []
---

# കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം.    നെടുമങ്ങാട് വാളിക്കോട് വെച്ചായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 14 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52054/nedumangad-ksrtc-buses-collide)