---
title: "തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം"
english_title: "Thalipparamba desiyapatha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52056/thalipparamba-desiyapatha"
published_at: "2022-06-30T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd570c0e289_IMG-20220630-WA0043.jpg"
keywords: []
---

# തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം.

തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടി അപകടത്തില്‍പെട്ടത്. ആര്‍ക്കും സാരമായ പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52056/thalipparamba-desiyapatha)