---
title: "ബഫർസോൺ: 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാരെന്ന് മന്ത്രി"
english_title: "Buffer zone: Minister says UDF govt fixed up to 12 km"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52069/buffer-zone-minister-says-udf-govt-fixed-up-to-12-km"
published_at: "2022-06-30T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd5c38051e0_Screenshot_2022-06-30-13-47-46-240_com.opera.mini.native.jpg"
keywords: []
---

# ബഫർസോൺ: 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാരെന്ന് മന്ത്രി

> **Lead Summary:** ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടക്കുന്നു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതൽ 12 കിലോമീറ്റർ വരെ വേണമെന്ന് രേഖപ്പെടുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനവാസ മേഖലയിലെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാരാണ്.വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

## Article Content

ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടക്കുന്നു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതൽ 12 കിലോമീറ്റർ വരെ വേണമെന്ന് രേഖപ്പെടുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനവാസ മേഖലയിലെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാരാണ്.വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സണ്ണി ജോസഫ് എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രശ്‌നപരിഹാരത്തിന് ഒന്നിച്ച് നിൽക്കണം. എംപിമാർ ഒരുമിച്ച് യോഗം ചേർന്ന് വിഷയം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കണം. എങ്കിൽ മാത്രമേ ശാശ്വതമായ പരിഹാരം കാണാനാകുകയുള്ളു. ഒരു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പായാൽ അത് കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

തുടർ നടപടികൾ സ്വീകരിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉത്തരവ് നടപ്പായാൽ കേരളത്തിലുണ്ടാകുന്ന പ്രതിസന്ധി തിട്ടപ്പെടുത്താൻ നടക്കുന്ന സർവേയുടെ പുരോഗതിയും യോഗം വിലയിരുത്തും. മൂന്ന് മാസത്തിനകം നടപടി പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയെയും കേന്ദ്രത്തെയും സമീപിക്കാനാണ് കേരളത്തിന്റെതീരുമാനമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52069/buffer-zone-minister-says-udf-govt-fixed-up-to-12-km)