---
title: "മദ്യലഹരിയിൽ യുവാവ് വാഹനങ്ങളും ഫർണിച്ചറും തകർത്തു"
english_title: "A young man smashed vehicles and furniture in a liquor store in Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52072/a-young-man-smashed-vehicles-and-furniture-in-a-liquor-store-in-kannur"
published_at: "2022-06-30T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd60dd5357e_Picsart_22-06-30_14-05-30-522.jpg"
keywords: []
---

# മദ്യലഹരിയിൽ യുവാവ് വാഹനങ്ങളും ഫർണിച്ചറും തകർത്തു

> **Lead Summary:** കണ്ണൂർ: മയ്യിലിൽ മദ്യലഹരിയിൽ യുവാവ് വാഹനങ്ങളും ഫർണിച്ചറും തകർത്തു മദ്യലഹരിയിൽ പിക്കപ്പ് വാൻ ഡ്രൈവർ നിരവധി വാഹനങ്ങളും ഫർണിച്ചറും തകർത്തു. മയ്യിൽ എട്ടാംമൈലിലെ ബത്തേരി പ്രദീപൻ ആണ് അയൽവാസികളുടെ വാഹനങ്ങളും ഫർണിച്ചറും മറ്റും തകർത്തത്.

## Article Content

കണ്ണൂർ: മയ്യിലിൽ മദ്യലഹരിയിൽ യുവാവ് വാഹനങ്ങളും ഫർണിച്ചറും തകർത്തു മദ്യലഹരിയിൽ പിക്കപ്പ് വാൻ ഡ്രൈവർ നിരവധി വാഹനങ്ങളും ഫർണിച്ചറും തകർത്തു. മയ്യിൽ എട്ടാംമൈലിലെ ബത്തേരി പ്രദീപൻ ആണ് അയൽവാസികളുടെ വാഹനങ്ങളും ഫർണിച്ചറും മറ്റും തകർത്തത്.

എട്ടാംമൈലിലെ ജ്വൽസിൽ കെ.വി.മൊയ്തീൻ നൽകിയ പരാതിയിൽ മയ്യിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. രാത്രി ഒൻപതിനുശേഷം ഒന്നരമണിക്കൂറോളമാണ് അക്രമം നടന്നത്. കാറിന്റെ ചില്ലുകൾ, കണ്ണാടി, സ്കൂട്ടറിന്റെ ഹെഡ്‍ലൈറ്റുകൾ, ഫർണിച്ചർ, നിരവധി ചെടിച്ചട്ടികൾ തുടങ്ങിയവ നശിപ്പിച്ചു.

വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവാവിന്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പോലീസുകാരുടെ യൂണിഫോം വലിച്ചുകീറി. യുവാവിനെ ഇതുവരെ പിടികൂടാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52072/a-young-man-smashed-vehicles-and-furniture-in-a-liquor-store-in-kannur)