---
title: "കാട്ടാന ശല്യം നേരിടുന്ന വനാതിർത്തി മേഖല യുഡിഎഫ് ചെയർമാൻ പി.ടി. മാത്യു സന്ദർശിച്ചു"
english_title: "UDF chairman pt Matthew "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52100/udf-chairman-pt-matthew"
published_at: "2022-06-30T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd770edae49_Picsart_22-06-30_15-42-21-499.jpg"
keywords: []
---

# കാട്ടാന ശല്യം നേരിടുന്ന വനാതിർത്തി മേഖല യുഡിഎഫ് ചെയർമാൻ പി.ടി. മാത്യു സന്ദർശിച്ചു

> **Lead Summary:**  **കണ്ണൂർ: **കാട്ടാന ശല്യം നേരിടുന്ന വനാതിർത്തി മേഖലയിൽ ജനങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കാട്ടാന ശല്യം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കാത്തത് ഇവിടുത്തെ ജനങ്ങൾക്ക് ജീവിത വെല്ലുവിളിയായിരിക്കുകയാണെന്ന് യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു പറഞ്ഞു.

## Article Content

 **കണ്ണൂർ: **കാട്ടാന ശല്യം നേരിടുന്ന വനാതിർത്തി മേഖലയിൽ ജനങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കാട്ടാന ശല്യം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കാത്തത് ഇവിടുത്തെ ജനങ്ങൾക്ക് ജീവിത വെല്ലുവിളിയായിരിക്കുകയാണെന്ന് യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു പറഞ്ഞു.

രാജഗിരി ഇടക്കോളനി, കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി എന്നിവിടങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശം പി.ടി. മാത്യുവിന്റെ നേതൃത്വത്തിൽ സംഘം സന്ദർശിച്ചു. നേതാക്കളായ കെ.കെ. സുരേഷ് കുമാർ, എ. ബാലകൃഷ്ണൻ, എം. കരുണാകരൻ, പാടിയോട്ടുചാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിച്ചൻ തുണ്ടിയിൽ, ജയ്സൺ പൂക്കളം, പി.വി. ബാബു, വേണു ചെഞ്ചരിയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52100/udf-chairman-pt-matthew)