---
title: "കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു "
english_title: "The well collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52102/the-well-collapsed"
published_at: "2022-06-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd77b5af3a3_Picsart_22-06-30_15-44-52-951.jpg"
keywords: []
---

# കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു 

> **Lead Summary:** ചെറുപുഴ: കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. പുളിങ്ങോം - പാലാവയൽ റോഡിലുള്ള മൗലാകിരിയത്ത് ജാഫറിന്റെ കിണറാണ് ഇടിഞ്ഞത്. രാത്രി പതിനൊന്നോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേയ്ക്ക് താമസം മാറി.

## Article Content

ചെറുപുഴ: കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. പുളിങ്ങോം - പാലാവയൽ റോഡിലുള്ള മൗലാകിരിയത്ത് ജാഫറിന്റെ കിണറാണ് ഇടിഞ്ഞത്. രാത്രി പതിനൊന്നോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേയ്ക്ക് താമസം മാറി.

എന്നാൽ അവിടെ സ്ഥലമില്ലാത്തതിനാൽ ഉച്ചയോടെ തിരിച്ച് വീട്ടിൽത്തന്നെ വന്നു. പ്രായമായ ഉമ്മ അടക്കം അഞ്ച് പേരാണ് ഉള്ളത്. കിണർ പൂർണമായും മൂടിപ്പോയി. വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നതോടെ വീട് അപകടാവസ്ഥയിലായി.

കിണറിനോട് ചേർന്ന് വീടിന് പുറത്ത് ഉണ്ടായിരുന്ന താത്‌കാലിക അടുക്കളയും പാത്രങ്ങളും മുഴുവൻ കിണറിനുള്ളിൽ മണ്ണിനടിയിലായി. പുതുതായി വെച്ച മോട്ടോറും വയറിങ്ങും നശിച്ചു.

15 അടി താഴ്ചയുള്ള കിണറിന് കരിങ്കൽ കെട്ടും ആൾമറയും തൂണുകളും ഉണ്ടായിരുന്നു.ചൊവ്വാഴ്ച രാവിലെ 7.50-ഓടെ മലയോരത്ത് ഉണ്ടായ ഭൂചലനത്തിൽ വലിയ കുലുക്കമുണ്ടായതായി വീട്ടുടമ ജാഫർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52102/the-well-collapsed)