---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ നടന്നു"
english_title: "The Women's Convention was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52108/the-womens-convention-was-held"
published_at: "2022-06-30T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7b835a7b0_PicsArt_06-30-04.00.26.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ നടന്നു. കെഎസ് എസ് പി എ വനിത ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടി വനജ ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ സംഘടിപ്പിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന കൺവൻഷൻ കെഎസ് എസ് പി എ വനിത ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടി വനജ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.

## Article Content

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ നടന്നു. കെഎസ് എസ് പി എ വനിത ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടി വനജ ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാ കൺവെൻഷൻ സംഘടിപ്പിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന കൺവൻഷൻ കെഎസ് എസ് പി എ വനിത ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടി വനജ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.

കൂത്തുപറമ്പ് നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡണ്ട് ഗീതാ കൊമ്മേരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ സരള , കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പുതുശ്ശേരി, കെ എസ് എസ് പി എ വനിതാ ഫോറം ജില്ലാ സെക്രട്ടറി വി ലളിത, ജില്ലാ വൈസ് പ്രസിഡന്റ് തങ്കമ്മ വേലായുധൻ, എ കെ സുധാകരൻ, കെ പി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52108/the-womens-convention-was-held)