---
title: "അനധികൃത ചെങ്കൽ ഖനനം: നടപടി  തുടങ്ങി "
english_title: "Illegal mining of red stone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52110/illegal-mining-of-red-stone"
published_at: "2022-06-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7dcc9e1e2_Screenshot_20220630-161023.png"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം: നടപടി  തുടങ്ങി 

> **Lead Summary:** കണ്ണൂർ ജില്ലയിലെ പെരിങ്ങോം വില്ലേജിലെ കോട്ടോൽ പ്രദേശത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരേ നടപടിയുമായി റവന്യൂ അധികൃതർ. ഖനനത്തിനെതിരേ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഖനനപ്രദേശത്ത് റവന്യൂസംഘം നടത്തിയ പരിശോധനയിൽ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടിച്ചു. ഇവ പെരിങ്ങോം പോലീസിന് കൈമാറി.

## Article Content

കണ്ണൂർ ജില്ലയിലെ പെരിങ്ങോം വില്ലേജിലെ കോട്ടോൽ പ്രദേശത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരേ നടപടിയുമായി റവന്യൂ അധികൃതർ. ഖനനത്തിനെതിരേ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഖനനപ്രദേശത്ത് റവന്യൂസംഘം നടത്തിയ പരിശോധനയിൽ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടിച്ചു. ഇവ പെരിങ്ങോം പോലീസിന് കൈമാറി.

പരിശോധനയിൽ പയ്യന്നൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. രാജൻ, പെരിങ്ങോം വില്ലേജ് ഓഫീസർ പി. സുധീർകുമാർ, ജീവനക്കാരായ കെ.വി. അഭിലാഷ്, കെ. മധുസൂദനൻ എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52110/illegal-mining-of-red-stone)