---
title: "ജിഎസ്ടി കൗൺസിലിന്റെ നടപടികൾക്കെതിരെ വ്യാപാരി പ്രക്ഷോഭം"
english_title: " GST Council"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52115/gst-council"
published_at: "2022-06-30T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7f13a5fee_Picsart_22-06-30_16-04-05-749.jpg"
keywords: []
---

# ജിഎസ്ടി കൗൺസിലിന്റെ നടപടികൾക്കെതിരെ വ്യാപാരി പ്രക്ഷോഭം

> **Lead Summary:** **കണ്ണൂർ:** ജിഎസ്ടി കൗൺസിളിന്റെ വ്യാപാരി ദ്രോഹ നടപടി അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചു വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജിഎസ്ടി ഓഫീസിൽ നടന്ന മാർച്ചും ധർണയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘടനം ചെയ്തു.

## Article Content

**കണ്ണൂർ:** ജിഎസ്ടി കൗൺസിളിന്റെ വ്യാപാരി ദ്രോഹ നടപടി അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചു വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജിഎസ്ടി ഓഫീസിൽ നടന്ന മാർച്ചും ധർണയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘടനം ചെയ്തു.

ജിഎസ്ടി യുടെ സാങ്കേതിക പിഴവ് മൂലം ചുമത്തുന്ന ലെറ്റ്ഫീയും പേനൾട്ടിയും ഒഴിവാക്കുക ടെസ്റ്റ്‌ പർചേസ് എന്ന പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ജിഎസ്ടി അധികാരികളുടെ നടപടി അവസാനിപ്പിക്കുക, പ്രതിസന്ധിയിലായ വ്യാപാര വ്യവസായ മേഖലയിൽ ചെറിയ കാര്യങ്ങൾക്ക് പോലും ഭീമമായ പിഴയും പലിശയും ചുമത്തുന്ന ജിഎസ്ടി വകുപ്പിന്റെ വ്യാപാരദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.

ആശാസ്ത്രീയമായ തീരുമാനങ്ങളാണ് ജിഎസ്ടി കൌൺസിൽ മുന്നോട്ട് വെക്കുന്നത്. സമിതി സംസ്ഥാന വൈസ് പ്രസി കെ പങ്കജവല്ലി അധ്യക്ഷത വഹിച്ചു. കെ കെ സഹദേവൻ, ഇ സജീവൻ, എം എ ഹമീദ് ഹാജി, പി. എം സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52115/gst-council)