---
title: "എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ധർണ സംഘടിപ്പിച്ചു"
english_title: "Collectorate organized dharna under the auspices of SKSSF"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52117/collectorate-organized-dharna-under-the-auspices-of-skssf"
published_at: "2022-06-30T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd815b60991_Picsart_22-06-30_16-25-31-421.jpg"
keywords: []
---

# എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ധർണ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: ഹയർ സെക്കന്ററി അധിക ബാച്ച് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക അവസര സമത്വം ഉറപ്പാക്കുക,മലബാർ ജില്ലകളിലെ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണം എന്ന ആവശ്യമുന്നയിചാണ്‌ എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചതു .

## Article Content

കണ്ണൂർ: ഹയർ സെക്കന്ററി അധിക ബാച്ച് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക അവസര സമത്വം ഉറപ്പാക്കുക,മലബാർ ജില്ലകളിലെ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണം എന്ന ആവശ്യമുന്നയിചാണ്‌ എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചതു .

കേലവ വർദ്ധനവ് നടത്തി തല്ക്കാല പരിഹാരം എന്ന പേരിൽ എല്ലാ വർഷവും നടത്തുന്ന ചെപ്പടിവിദ്യ നിർത്തണമെന്നും, ജില്ലയിൽ മാത്രം സീറ്റ് ലഭിക്കാത്ത പതിനായിരത്തിലധികം വിദ്യാർത്ഥികൾക്കായി ഓരോ പഞ്ചായത്തിലും അധികബാച്ചുകൾ അനുവദിക്കണമെന്നും ധർണ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജിലാ ജന സെക്രട്ടറി അഡ്വ. അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അസ്‌ലം അസ‌ഹരി പൊയ്തുംകടവ് അധ്യക്ഷനായി. മൗലവി അഹ്‌മദ് തേർളായി മുഖ്യപ്രഭ്ഷണം നടത്തി. അബൂബക്കർ യമാനി, അബ്ദുൽ നാസർ ഫൈസി പാവന്നൂർ, സാഹർ മടക്കര, അബ‌ദുറഹ്‌മാൻ ദാരിമി പാനൂർ, ശഫീർ തിരുവങ്ങലത്ത്, അബ്ദുൽഫത്താഹ് ദാരിമി, ശംസീർ മൗലവി സിറ്റി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52117/collectorate-organized-dharna-under-the-auspices-of-skssf)