---
title: "ഡിവൈഎഫ്ഐ കാങ്കോൽ ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "The students were commended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52118/the-students-were-commended"
published_at: "2022-06-30T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd818f7f2bb_PicsArt_06-30-04.26.16.jpg"
keywords: []
---

# ഡിവൈഎഫ്ഐ കാങ്കോൽ ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** ഡിവൈഎഫ്ഐ കാങ്കോൽ ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കാങ്കോൽ വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഡിവൈഎഫ്ഐ കാങ്കോൽ ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കാങ്കോൽ വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്തു.

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോത്സ്ന സുരേന്ദ്രൻ, അശ്വതി മോഹനൻ, കണ്ണൂർ യൂണിവേഴ്സിറ്റി ബി എസ് സി ബയോ കെമിസ്ട്രി ഒന്നാം റാങ്ക് നേടിയ ഇ ശ്വേത, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കെ പി ശ്രേയ, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഐശ്വര്യ ബാബു എന്നിവരെയാണ് ഉപഹാരങ്ങൾ നല്കി ആദരിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പത്മിനി അധ്യക്ഷത വഹിച്ചു.പി രാധാകൃഷ്ണൻ, എം വി ദീപേഷ്, കെ പി മോഹൻ ദാസ്, ഹരി പത്മനാഭൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52118/the-students-were-commended)