---
title: "കാർബൺ ബഹിർഗമനം ലഘുകരിക്കൽ പദ്ധതിയുടെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു"
english_title: "Mokeri panchayat level inauguration of carbon emission reduction project was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52130/mokeri-panchayat-level-inauguration-of-carbon-emission-reduction-project-was-held"
published_at: "2022-06-30T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd8a67bc385_Picsart_22-06-30_17-04-52-558.jpg"
keywords: []
---

# കാർബൺ ബഹിർഗമനം ലഘുകരിക്കൽ പദ്ധതിയുടെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

> **Lead Summary:** **പാനൂർ: **കാർബൺ ബഹിർഗമനം ലഘുകരിക്കൽ പദ്ധതിയുടെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായി പാത്തിപ്പാലം കനാൽ റോഡിലെ പുറമ്പോക്ക് ഭൂമിയിൽ നൂറോളം കവുങ്കിൽ തൈ വെച്ച് പിടിപ്പിച്ചാണ് പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

**പാനൂർ: **കാർബൺ ബഹിർഗമനം ലഘുകരിക്കൽ പദ്ധതിയുടെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായി പാത്തിപ്പാലം കനാൽ റോഡിലെ പുറമ്പോക്ക് ഭൂമിയിൽ നൂറോളം കവുങ്കിൽ തൈ വെച്ച് പിടിപ്പിച്ചാണ് പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനില്പിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായ് മാറി കൊണ്ടിരിക്കുന്ന സമയത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മരങ്ങൾ നട്ട് പിടിപ്പിച്ചു പഞ്ചായത്തിന്റെ മാതൃക പദ്ധതിയാക്കി ഇതിബ് മാറ്റാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ പി വത്സൻ പറഞ്ഞു. ഇത്തരത്തിൽ വിവിധ പദ്ധതികളിലൂടെയും വിവിധ ദേശീയ-അന്തർദേശീയ പദ്ധതികളിലൂടെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വ്യവസായ സംഘങ്ങളുടെയും സഹകരണത്തോടെ 2050 ഓടെ നെറ്റ് കാർബൺ ബഹിർഗമന നിരക്ക് പൂജ്യത്തിലെത്തിക്കാനാണ് കേരളത്തിന്റെ ശ്രമം.

കേരളത്തിന്റെ ഈ ശ്രെമത്തിന് പൂർണ്ണ പിന്തുണയേകി കൊണ്ടാണ് മൊകേരി പഞ്ചായത്തിലും പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വത്സൻ  പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി രമേഷ് ബാബു സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.മുകുന്ദൻ , വി.പി.ഷൈനി. കൃഷി ഓഫീസർ സുനിൽകുമാർ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.രാജൻ, മെമ്പർമാരായ പി.അനിത, ഉബൈദ്, പ്രസന്ന ദേവരാജ്, എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52130/mokeri-panchayat-level-inauguration-of-carbon-emission-reduction-project-was-held)