---
title: "ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുള്ളൂൽ വയലിൽ കൈപ്പാട് കൃഷി തുടങ്ങി"
english_title: "We have also started kaipad cultivation in Mullul field"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52131/we-have-also-started-kaipad-cultivation-in-mullul-field"
published_at: "2022-06-30T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd8bf7b5794_Picsart_22-06-30_17-11-06-708.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുള്ളൂൽ വയലിൽ കൈപ്പാട് കൃഷി തുടങ്ങി

> **Lead Summary:** പട്ടുവം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ മുള്ളൂൽ വയലിൽ കൈപ്പാട് കൃഷി തുടങ്ങി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി വിത്തിടൽ ഉദ്ഘാടനം ചെയ്തു.

## Article Content

പട്ടുവം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ മുള്ളൂൽ വയലിൽ കൈപ്പാട് കൃഷി തുടങ്ങി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി വിത്തിടൽ ഉദ്ഘാടനം ചെയ്തു.

പട്ടുവം പഞ്ചായത്തിൽ വർഷങ്ങളായി തരിശിട്ട 30 ഏക്കറോളം കൈപ്പാട് വയലിലാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി തുടങ്ങിയത്. മുള്ളൂൽ വാർഡ് പാടശേഖര സമിതി, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പട്ടുവം കാർഷിക കർമ്മ സേന, കുടുംബശ്രീ എന്നി സംഘടനകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്‌. നാടൻ ഇനത്തിൽപ്പെട്ട കുതിര് നെൽവിത്താണ് കൃഷി ചെയ്യുന്നത്.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി വിത്തിടലിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ അധ്യക്ഷത വഹിച്ചു. കല്യാശേരി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, മെമ്പർമാരായ പി.പി.സുകുമാരി, ഇ. ശ്രുതി, കാർഷിക വികസന സമിതി അംഗം വി.വി.ചന്ദ്രൻ പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, മുള്ളൂൽ പാടശേഖര സമിതി സെക്രട്ടറി ടി.ഭാസ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52131/we-have-also-started-kaipad-cultivation-in-mullul-field)