---
title: "അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം: രണ്ട് പേർ കസ്റ്റഡിയില്‍"
english_title: "Arested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52135/arested"
published_at: "2022-06-30T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd9935123a6_Screenshot_20220630-180536.png"
keywords: []
---

# അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം: രണ്ട് പേർ കസ്റ്റഡിയില്‍

> **Lead Summary:** **തൃശൂർ : **ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിലെടുത്തത്.

## Article Content

**തൃശൂർ : **ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതികള്‍ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നുമാണ് പരാതി. മദ്യപിച്ച 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടിയും കുടുംബവും നേരത്തെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52135/arested)