---
title: "ആലപ്പുഴ മാന്നാറിൽ കനത്ത മഴയിൽ വീട് തകർന്ന് അമ്മയ്ക്കും മകൾക്കും പരുക്ക്"
english_title: "House destroyed in Alappuzha Mannar due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52270/house-destroyed-in-alappuzha-mannar-due-to-heavy-rain"
published_at: "2022-07-01T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be9e291680f_Screenshot_2022-07-01-12-33-49-48_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ആലപ്പുഴ മാന്നാറിൽ കനത്ത മഴയിൽ വീട് തകർന്ന് അമ്മയ്ക്കും മകൾക്കും പരുക്ക്

> **Lead Summary:** ആലപ്പുഴ: മാന്നാറിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് അമ്മക്കും മകൾക്കും പരുക്കേറ്റു. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചിറയിൽ മണലിൽ തെക്കേതിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നുവീണത്.

## Article Content

ആലപ്പുഴ: മാന്നാറിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് അമ്മക്കും മകൾക്കും പരുക്കേറ്റു. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചിറയിൽ മണലിൽ തെക്കേതിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നുവീണത്.

രാത്രി 11 മണിയോടെയായിരുന്നു അപകടം.രാജപ്പൻ ആചാരിയുടെ മകൾ രാഖി(42), രാഖിയുടെ മകൾ ദിയ(13) എന്നിവർക്കാണ് പരുക്കേറ്റത്. ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം.

വാർഡ് മെമ്പറും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഖിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ദിയയുടെ കാലിനാണ് പരുക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52270/house-destroyed-in-alappuzha-mannar-due-to-heavy-rain)