---
title: "അട്ടപ്പാടിയിൽ 22കാരനെ മർദിച്ച് കൊലപ്പെടുത്തി; നാല് പേർ പിടിയിൽ"
english_title: "A 22-year-old man was beaten to death in Attapadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52272/a-22-year-old-man-was-beaten-to-death-in-attapadi"
published_at: "2022-07-01T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bea2e2c6e91_Screenshot_2022-07-01-13-01-11-98_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അട്ടപ്പാടിയിൽ 22കാരനെ മർദിച്ച് കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

> **Lead Summary:** പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്നു. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്നു. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളിൽ ഒരാൾ നന്ദകിഷോറിന്റെ സുഹൃത്താണ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52272/a-22-year-old-man-was-beaten-to-death-in-attapadi)