തലശ്ശേരി : ഡോക്ടർസ് ദിനം തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ സമുചിതമായി ആഘോഷിച്ചു ഡോക്ടർസ് ദിനം തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ അഡ്വ:എ.എൻ.ഷംസീർ എംഎൽഎ ഉദ്ഘടനം ചെയ്തു.
ആശുപത്രിയിൽ 25 വർഷം പൂർത്തീകരിച്ച ഡോക്ടർമാരായ ന്യൂറോളജിസ്റ്റ് ഡോ:രാജീവ് നമ്പ്യാർ, ജനറൽ സർജൻ ഡോ: സുധാകരൻ കോമത്ത്, ഫിസിഷ്യൻ ഡോ:ദേവാനന്ദ്.എ, ഗൈനക്കോളജിസ്റ്റുകളായ ഡോ:രത്നാകരൻ.വി.കെ, ഡോ: സീതാലക്ഷ്മി കെ.വി, അസ്ഥിരോഗ വിദഗ്ദ്ധൻമാരായ ഡോ:ജോർജ്, ഡോ: ഹരികുമാർ, ഇ.എൻ.ടി സ്പെഷ്യലിസ്റ് ഡോ: മനോജൻ പി.എം, അനസ്തേഷ്യ ഡോക്ടർമാരായ ഡോ:ഷീല, ഡോ:രാജൻ.വി.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ആശുപത്രി പ്രസിഡന്റ് അഡ്വ:കെ.ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ:രാജീവ് നമ്പ്യാർ, IMA തലശ്ശേരി ശാഖാ പ്രസിഡന്റ് ഡോ: മിനി ബാലകൃഷ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ:സുധാകരൻ കോമത്ത്, ഡോ:രാജൻ.വി.വി, ഡോ:ദേവാനന്ദ്.എ, KCEU ഏരിയ പ്രസിഡന്റ് ഇ.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
ആശുപത്രി ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.സുധീർ നന്ദിയും പറഞ്ഞു. ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാർക്കും സ്നേഹോപഹാരവും നൽകി. ആശുപത്രി ഡയറക്ടർമാർ, ഡോക്ടർമാർ,ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Soctersdaycellebration