---
title: "കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു"
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52324/kelakam-st-thomas-hss-school"
published_at: "2022-07-01T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bee09d0ad08_Picsart_22-07-01_17-24-42-053.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു

> **Lead Summary:** **കേളകം: ** സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ഫോർമേഷൻ ക്യാമ്പിന്റെ സമാപനവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

**കേളകം: ** സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ഫോർമേഷൻ ക്യാമ്പിന്റെ സമാപനവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

രണ്ട് മാസക്കാലമായി നടന്നു വരുന്ന ക്യാമ്പില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും യോഗ പരിശീലനം നല്‍കിയ ധനേഷ് എടക്കാനത്തിനെ ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ബിനു ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജൂബിലി ചാക്കോ, പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി, പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ്, സീനിയര്‍ അധ്യാപിക ഷീന ജോസ് ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52324/kelakam-st-thomas-hss-school)