ഇരിട്ടി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ

ഇരിട്ടി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
Jul 1, 2022 11:23 PM | By Emmanuel Joseph

ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സ്‌കറിയയുടെയും മറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണം ജൂലൈ 2 ന് 7 ന് ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുന്‍ ലയണ്‍ ഗവര്‍ണര്‍ കെ. സുജിത്ത് ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകരെയും ക്ലബിലെ ഡോക്ടര്‍മാരെയും ചടങ്ങിൽ ആദരിക്കും. വീടില്ലാത്ത നിര്‍ധനരായവര്‍ക്ക് വീട് വെച്ചു നല്‍കല്‍, കാന്‍സര്‍ ബാധിക്കുന്ന കുട്ടികള്‍ക്കുള്ള പരിചരണ പദ്ധതി, പട്ടിണി മോചനപദ്ധതി, കുട്ടികളുടെ കാഴ്ച ശക്തി പരിശോധന എന്നിവയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ക്ലീന്‍സിറ്റി, ഗ്രീന്‍സിറ്റി പദ്ധതികളും ലയണ്‍സ് ക്ലബ് നടത്തിവരുന്ന തിമിര രോഗ ശസ്ത്രക്രിയ പരിപാടിയും ഈ വര്‍ഷം നടപ്പിലാക്കും. അംഗപരിമിതരായവര്‍ക്ക് 250 കൃത്രിമ കാലുകള്‍ ഈ വര്‍ഷം നല്‍കും.

സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് മാടത്തില്‍ മെറിലാക് ഭവന്‍ അന്തേവാസികള്‍ക്ക് ഭക്ഷണം, സാനിറ്ററി ഐറ്റംസ് എന്നിവ വിതരണം ചെയ്തു. ഇരിട്ടി എംജി കോളേജില്‍ നടത്തിയ വൃക്ഷ തൈ നടീല്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ ഉദ്ഘാടനം ചെയ്തു. പത്രസമ്മേളനത്തിൽ ഒ.വിജേഷ്, ജോസഫ് സ്‌കറിയ, കെ.സുരേഷ് ബാബു, ഡോ.ജി. ശിവരാമകൃഷ്ണന്‍, എ.എം.ബിജോയ്, വി.പി.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

Iritty lions club

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>