ഇരിട്ടി: സി പി ഐ ഇരിട്ടി മണ്ഡലം സമ്മേളനം 3,4 തീയതികളിലായി കീഴ്പ്പള്ളിയിൽ നടക്കും. ടി.വി. കൃഷ്ണൻ നഗറിൽ ഞായറാഴ്ച രാവിലെ 10 .30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യു്ട്ടീവ് മെമ്പർ സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് സി.എ. ബേബി നഗറിൽ നടക്കുന്ന പൊതു സമ്മേളനം അഡ്വ. പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും.
സി.പി. സന്തോഷ് കുമാർ, കെ.ടി. ജോസ്, വി.കെ. സുരേഷ് ബാബു, വി. ഷാജി, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് തൊടീക്കളം സൂര്യകലാ ക്ഷേത്രം ഗാനമേള അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കുമെന്ന് ജില്ലാ കമ്മിറ്റി അംഗം കെ.പി. കുഞ്ഞികൃഷ്ണൻ, സ്വാഗത സംഘം കൺവീനർ ശങ്കർ സ്റ്റാലിൻ, പി.ഡി. ജോസ്, കെ.ബി. ഉത്തമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Cpi iritty unit