---
title: "യൂത്ത് കോണ്‍ഗ്രസ് ക്യാംപിന് നേരെ ആക്രമണം: ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ലക്സ് ബോർഡുകള്‍ അടിച്ച് തകര്‍ത്തു"
english_title: "Youth Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52378/youth-congress"
published_at: "2022-07-02T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf8ccd4166d_Screenshot_20220702-053619.png"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് ക്യാംപിന് നേരെ ആക്രമണം: ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ലക്സ് ബോർഡുകള്‍ അടിച്ച് തകര്‍ത്തു

> **Lead Summary:** **പാലക്കാട്:** പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്പസിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് യുവ് ചിന്തൻ ശിവിർനു നേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ലക്സ് ബോർഡുകളും കമാനങ്ങളും അടിച്ച് തകർത്തെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

## Article Content

**പാലക്കാട്:** പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്പസിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് യുവ് ചിന്തൻ ശിവിർനു നേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ലക്സ് ബോർഡുകളും കമാനങ്ങളും അടിച്ച് തകർത്തെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

 മദ്യപിച്ചെത്തിയവരാണ് അക്രമികൾ, ഇവരെ ഉടൻ പൊലീസ് പിടികൂടണം എന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ ക്യാമ്പ് ഇന്നാണ് തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52378/youth-congress)