---
title: "ഒന്നരവയസ്സുകാരിയെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു: പിതാവ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52379/arrested"
published_at: "2022-07-02T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf8e315f929_Screenshot_20220702-054337.png"
keywords: []
---

# ഒന്നരവയസ്സുകാരിയെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു: പിതാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. നാല് ദിവസം മുമ്പാണ് ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചത്. മദ്യപിച്ചെത്തിയ അഗസ്റ്റിൻ കുട്ടിയുടെ ഇടത് കാലിലാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളൽ ഏൽപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

## Article Content

**തിരുവനന്തപുരം: **വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. നാല് ദിവസം മുമ്പാണ് ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചത്. മദ്യപിച്ചെത്തിയ അഗസ്റ്റിൻ കുട്ടിയുടെ ഇടത് കാലിലാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളൽ ഏൽപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മുമ്പും ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചതായി അമ്മയും മുത്തശ്ശിയും പൊലീസിന് പരാതി നൽകിയിരുന്നു. അന്ന് മുന്നറിയിപ്പ് നൽകി പൊലീസ് ഇയാളെ പറഞ്ഞ് വിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52379/arrested)