കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു
Jul 2, 2022 06:03 AM | By News Desk

കോഴിക്കോട്: പൂപ്പല്‍ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു.

തിയറ്ററില്‍നിന്നും വൃക്ക മാറ്റിവച്ച രണ്ടു പേര്‍ക്ക് അണുബാധ ഉണ്ടായി. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിയറ്ററിലും ഐസിയുവിലും പൂപ്പല്‍ ബാധയുണ്ടെന്ന് തെളിഞ്ഞത്. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പൂപ്പല്‍ബാധ വ്യക്തമായത്.

തുടര്‍ന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. രണ്ടു പേര്‍ക്കും യഥാസമയം വിദഗ്ധ ചികിത്സ നല്‍കിയതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാര്‍ഡിലുമാണു പ്രവേശിപ്പിച്ചത്. എയര്‍കണ്ടീഷനറില്‍നിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ചു. തിയറ്റര്‍ അടച്ചതോടെ പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയറ്റര്‍ താല്‍ക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നല്‍കി.

മൂന്നു വിഭാഗങ്ങള്‍ക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളില്‍ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കുന്ന തരത്തിലാണു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിയറ്ററില്‍ നിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റര്‍ തുറക്കൂ. മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ പൂപ്പല്‍ പരിശോധന നടത്തുന്ന സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് മെയ്‌ 31ന് വിരമിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല.

താല്‍ക്കാലികമായി ആളെ വയ്ക്കാന്‍ അനുമതിക്കായി മെഡിക്കല്‍ കോളജില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചെങ്കിലും തുടര്‍ നടപടിയായിട്ടില്ല. കോവിഡിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ ഉണ്ടായപ്പോള്‍ മൈക്കോളജിസ്റ്റിന്റെ സഹായത്തോടെ യഥാസമയം പരിശോധന നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാലാണു പലരെയും രക്ഷപ്പെടുത്താനായത്.

Kozhikodu

Next TV

Related Stories
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>