---
title: "ചെണ്ടമേളക്കാരോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ"
english_title: "Pinarayi Vijayan got angry with Chendamela people."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52447/pinarayi-vijayan-got-angry-with-chendamela-people"
published_at: "2022-07-02T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bff31726646_1656746758843.jpg"
keywords: []
---

# ചെണ്ടമേളക്കാരോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം : **മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ മേളക്കാർക്കെതിരെ ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

**തിരുവനന്തപുരം : **മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ മേളക്കാർക്കെതിരെ ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം സെൻട്രൽ ചടങ്ങിൽ വെള്ളിയാഴ്ച ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. വേദിക്ക് പുറത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ച ചെണ്ടമേള സംഘം മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ചെണ്ട കൊട്ടി. ഇതോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച് ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായത്. മുഖ്യമന്ത്രി പ്രസംഗം നിർത്തിയ ഉടൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വേദിയിൽ നിന്ന് എഴുന്നേറ്റ് ചെണ്ടമേളം നിർത്താൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52447/pinarayi-vijayan-got-angry-with-chendamela-people)