---
title: "അണ്ടലൂർ കാവിൽ അഞ്ചാം ഘട്ട പുനരുദ്ധാരണ പ്രവൃത്തികൾ ഞായറാഴ്ച തുടങ്ങും"
english_title: "Andallur kaavu thalasseri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52470/andallur-kaavu-thalasseri"
published_at: "2022-07-02T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bffe9cb5b68_Picsart_22-07-02_13-41-09-521.jpg"
keywords: []
---

# അണ്ടലൂർ കാവിൽ അഞ്ചാം ഘട്ട പുനരുദ്ധാരണ പ്രവൃത്തികൾ ഞായറാഴ്ച തുടങ്ങും

> **Lead Summary:** **തലശ്ശേരി: **അണ്ടലൂർ കാവിൽ അഞ്ചാം ഘട്ട പുനരുദ്ധാരണ പ്രവൃത്തികൾ ഞായറാഴ്ച തുടങ്ങും ദൈവത്താറീശ്വരൻ്റെ ദാരു പീഠം സ്വർണ്ണാവരണം ചെയ്യൽ, ആജ്ഞനേയവിഗ്രഹം പഞ്ചലോഹത്തിൽ പുനർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മം ചെയ്യലുമാണ് അഞ്ചാം ഘട്ടത്തിൽ നിർവ്വഹിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്തും ക്ഷേത്ര ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.30 ലക്ഷം ചിലവ് പ്രതീക്ഷിക്കുന്ന പുണ്യ പ്രവൃത്തി വാസ്തുശിൽപ വിധി പ്രകാരം കണക്കാക്കാനും അതിൻ്റെ രൂപഭംഗി തീരുമാനിക്കുന്നതിനും വേണ്ടി ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന വാസ്തു ആചാര്യൻ വേഴാ പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും പ്രശസ്ത ശിൽപി പറവൂർ സ്വാമിനാഥനും ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിയും നാളെ (ഞായറാഴ്ച) രാവിലെ 7.30 ന് ക്ഷേത്രസന്നിധിയിലെത്തും. മൂവരെയും ആചാരമുറയിൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് - പാരമ്പര്യ ട്രസ്റ്റിമാരായ പനോളി മുകുന്ദനച്ചൻ, തട്ടാലിയത്ത് ഗിരീശനച്ചൻ, പാരമ്പര്യേതര ട്രസ്റ്റിമാരായ അരയാക്കണ്ടി സലിം ,പാലക്കണ്ടി വിനോദ് ,ക്ഷേത്ര കമ്മിറ്റി സിക്രട്ടറി വേലായുധൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

## Article Content

**തലശ്ശേരി: **അണ്ടലൂർ കാവിൽ അഞ്ചാം ഘട്ട പുനരുദ്ധാരണ പ്രവൃത്തികൾ ഞായറാഴ്ച തുടങ്ങും ദൈവത്താറീശ്വരൻ്റെ ദാരു പീഠം സ്വർണ്ണാവരണം ചെയ്യൽ, ആജ്ഞനേയവിഗ്രഹം പഞ്ചലോഹത്തിൽ പുനർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മം ചെയ്യലുമാണ് അഞ്ചാം ഘട്ടത്തിൽ നിർവ്വഹിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്തും ക്ഷേത്ര ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.30 ലക്ഷം ചിലവ് പ്രതീക്ഷിക്കുന്ന പുണ്യ പ്രവൃത്തി വാസ്തുശിൽപ വിധി പ്രകാരം കണക്കാക്കാനും അതിൻ്റെ രൂപഭംഗി തീരുമാനിക്കുന്നതിനും വേണ്ടി ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന വാസ്തു ആചാര്യൻ വേഴാ പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും പ്രശസ്ത ശിൽപി പറവൂർ സ്വാമിനാഥനും ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിയും നാളെ (ഞായറാഴ്ച) രാവിലെ 7.30 ന് ക്ഷേത്രസന്നിധിയിലെത്തും. മൂവരെയും ആചാരമുറയിൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് - പാരമ്പര്യ ട്രസ്റ്റിമാരായ പനോളി മുകുന്ദനച്ചൻ, തട്ടാലിയത്ത് ഗിരീശനച്ചൻ, പാരമ്പര്യേതര ട്രസ്റ്റിമാരായ അരയാക്കണ്ടി സലിം ,പാലക്കണ്ടി വിനോദ് ,ക്ഷേത്ര കമ്മിറ്റി സിക്രട്ടറി വേലായുധൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52470/andallur-kaavu-thalasseri)