---
title: "പള്ളി ആരാധനാലയവും ഒപ്പം ഒരു സാംസ്ക്കാരിക കേന്ദ്രവുമാണെന്ന് ടി ആരിഫലി "
english_title: "T Aarif ali says"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52490/t-aarif-ali-says"
published_at: "2022-07-02T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c00e5c2e32a_Picsart_22-07-02_14-52-20-039.jpg"
keywords: []
---

# പള്ളി ആരാധനാലയവും ഒപ്പം ഒരു സാംസ്ക്കാരിക കേന്ദ്രവുമാണെന്ന് ടി ആരിഫലി 

> **Lead Summary:**  **പാനൂർ:** നവീകരിച്ച മസ്ജിദ്ദുൾ റഹ്മയിൽ നടന്ന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതത്വവും സുഭിക്ഷതയും ഉള്ള ഒരു ലോകമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.

## Article Content

 **പാനൂർ:** നവീകരിച്ച മസ്ജിദ്ദുൾ റഹ്മയിൽ നടന്ന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതത്വവും സുഭിക്ഷതയും ഉള്ള ഒരു ലോകമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.

പള്ളികൾ കാണുമ്പോൾ ഭയമല്ല സമാധാനമാണ് ഉണ്ടാവേണ്ടത്. സുരക്ഷയും, സുഭിക്ഷതയും പ്രധാനം ചെയ്യുന്ന കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഡോ :ഷഹീദ് അധ്യക്ഷത വഹിച്ചു.ബാലിൽ മുഹമ്മദ് ഹാജി, കെ.കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സാജിദ് നദ് വി മുഖ്യ പ്രഭാഷണം നടത്തി.കെ.പി മോഹനൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.നാസർ,  സാഹിത്യകാരൻ പി.സുരേന്ദ്രൻ, സദ്റുദ്ദീൻ വാഴക്കാട് നിസ്താർ കിഴുപറമ്പ് ,എം.ടി.കെ മനാഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52490/t-aarif-ali-says)