---
title: "കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സൂചന"
english_title: "There is a hint that the rock has broken in the Karnataka forest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52492/there-is-a-hint-that-the-rock-has-broken-in-the-karnataka-forest"
published_at: "2022-07-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0110d99411_Picsart_22-07-02_15-03-28-460.jpg"
keywords: []
---

# കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സൂചന

> **Lead Summary:** ചെറുപുഴ : കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സൂചന കാര്യങ്കോട് പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞു.നിരവധി കൃഷി ഭൂമികൾ വെള്ളത്തിനടിയിലായി. പുഴ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്.

## Article Content

ചെറുപുഴ : കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സൂചന കാര്യങ്കോട് പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞു.നിരവധി കൃഷി ഭൂമികൾ വെള്ളത്തിനടിയിലായി. പുഴ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്.

പാടിയോട്ടുചാൽ -ചീമേനി റോഡിലെ പോത്താംകണ്ടം പാലത്തിൻ്റെ മുകളിൽ വെള്ളം കയറി.ആറാട്ടുക്കടവ് കോളനിയിൽ അടക്കം അതിർത്തിയിൽ നിരവധി കോളനികളും കുടുംബങ്ങും കടുത്ത ഭീതിയിലാണ് കഴിയുന്നത്.

പോത്താംകണ്ടം പാലത്തിൻ്റെ സമാന്തര റോഡിൽ വെള്ളം കയറി ഒഴുകി തുടങ്ങിയിട്ടുണ്ട്.മഴ തുടർന്നാൽ ഒഴുക്ക് കൂടും. അതുവഴി വരുന്നവർ ശ്രദ്ധിക്കുക.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയോര മേഖലയിലും കർണാടക വനത്തിലും കനത്ത മഴ പെയ്യുകയുന്നത് ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52492/there-is-a-hint-that-the-rock-has-broken-in-the-karnataka-forest)