---
title: "എകെജി സെന്റർ ആക്രമണം: കഴക്കൂട്ടം സ്വദേശി കസ്റ്റഡിയിൽ"
english_title: "AKG center attack: Kazhakootam native in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52516/akg-center-attack-kazhakootam-native-in-custody"
published_at: "2022-07-02T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c02d69348f8_IMG-20220702-WA0169.jpg"
keywords: []
---

# എകെജി സെന്റർ ആക്രമണം: കഴക്കൂട്ടം സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:**  തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി. ആക്രമണത്തിന് മുമ്പ് പ്രതി സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.

## Article Content

 തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി. ആക്രമണത്തിന് മുമ്പ് പ്രതി സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. പൊട്ടക്കുഴി ജങ്ഷന്‍ വരെ പ്രതി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളിൽ വ്യക്തമല്ല. അക്രമം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണോ സ്ഫോടക വസ്തു എറിഞ്ഞത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52516/akg-center-attack-kazhakootam-native-in-custody)