---
title: "24 മണിക്കൂറിനിടെ 17,092 പേർക്ക് കൂടി കൊവിഡ്; 29 പേർ മരിച്ചു"
english_title: "Covid 19 Death "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52517/covid-19-death"
published_at: "2022-07-02T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c02d664fd3a_1656761686689.jpg"
keywords: []
---

# 24 മണിക്കൂറിനിടെ 17,092 പേർക്ക് കൂടി കൊവിഡ്; 29 പേർ മരിച്ചു

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസത്തിനിടെ 29 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,168 ആയി ഉയർന്നു. ഇതുവരെ 4,34,86,326 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസത്തിനിടെ 29 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,168 ആയി ഉയർന്നു. ഇതുവരെ 4,34,86,326 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,09,568 ആയും ഉയർന്നു. 14,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 4,28,51,590 പേർ ഇതുവരെ രോഗമുക്തരായി.

98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്ത കൊവിഡ് കേസുകളിലും ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണ്. 3,599 പേർക്കാണ് കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52517/covid-19-death)