---
title: "കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Media academy application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52524/media-academy-application-invited"
published_at: "2022-07-02T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c03957cfc61_images_(9).jpeg"
keywords: []
---

# കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കൊച്ചി** : കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം.

## Article Content

**കൊച്ചി** : കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അവസാനവർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ് കവിയരുത്. എസ് സി, എസ് ടി, ഒ ഇ സി വിഭാഗക്കാർക്ക് വയസ്, ഫീസ് എന്നിവയിൽ ഇളവുണ്ടാകും. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായിരിക്കും. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. വിശദവിവരങ്ങൾക്ക് www.keralamediaacademy.org സന്ദർശിക്കുക. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ ഇ സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52524/media-academy-application-invited)