---
title: "രാജ്യത്തെ ഇന്ധന വില വര്‍ധനവ് തുടരുന്നു"
english_title: "Fuel prices increased oct 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5253/fuel-prices-increased-oct-15"
published_at: "2021-10-15T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6168fa8c3de62_images - 2021-10-15T092027.717.jpeg"
keywords: []
---

# രാജ്യത്തെ ഇന്ധന വില വര്‍ധനവ് തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം**: രാജ്യത്തെ ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു.

## Article Content

**തിരുവനന്തപുരം**: രാജ്യത്തെ ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 രൂപയും ഡീസല്‍ വില 100.94 രൂപയുമായ ഉയര്‍ന്നു.

കോഴിക്കോടും കൊച്ചിയിലും ഡീസല്‍ വില 100 ലേക്ക് കുതിക്കുകയാണ്. രണ്ടിടത്തും പെട്രോള്‍ വില 105 കടന്നു. കോഴിക്കോട് പെട്രോളിന് ഇന്ന് 105.57 രൂപയും ഡീസലിന് 99.26 യുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 രൂപയാണ്. ഡീസല്‍ വില 99.09 ആയി ഉയര്‍ന്നു.

കഴിഞ്ഞ 20 ദിവസത്തിനിടയില്‍ ഡീസലിന് അഞ്ചു രൂപയില്‍ അധികവും പെട്രോളിന് മൂന്ന് രൂപയില്‍ അതികവുമാണ് വില വര്‍ധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5253/fuel-prices-increased-oct-15)