മലയോര മേഖലകളിലെ വന്യജീവി ശല്യത്തിനെതിരെ എഫ്ഫാത്ത ചാരിറ്റമ്പിൾ സൊസൈറ്റി അംഗങ്ങൾ

മലയോര മേഖലകളിലെ വന്യജീവി ശല്യത്തിനെതിരെ എഫ്ഫാത്ത ചാരിറ്റമ്പിൾ സൊസൈറ്റി അംഗങ്ങൾ
Oct 15, 2021 09:30 AM | By Niranjana

അയ്യംങ്കുന്ന്: മലയോര  മേഖലകളിലെ രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഫ്ഫാത്ത ചാരിറ്റമ്പിൾ സൊസൈറ്റി അംഗങ്ങൾ രണ്ടാം കടവിൽ പ്രതിഷേധം.

കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവ് അട്ടയോലി കളിത്തട്ടും പാറ തുടിമരം വാളത്തോട് , തുടങ്ങിയ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ഉപദ്രവങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായ കർഷകർ കാലങ്ങളായി ഉയർത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കു നേരെ ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.

പതിറ്റാണ്ടുകളായി കൃഷി ചെയ്ത് പ്രതീക്ഷയോടെ കാത്തു സൂക്ഷിച്ച സ്വന്തം മണ്ണിൽ താമസിക്കാനാവാതെ കാട്ടാനയെ പേടിച്ചു കാർഷിക വിളകളും വീടും ഉപേക്ഷിച്ചു ജീവനുവേണ്ടി പലായനം ചെയ്യുകയാണ് കർഷകർ. വീടില്ലാതെ വാടകവീട്ടിൽ താമസിച്ചു അദ്ധ്വാനം മുഴുവൻ വന്യ ജീവികൾ നശിപ്പിക്കുന്നത് കണ്ട് ഹൃദയം തകരുന്ന കർഷകരുടെ ദയനീയത സർക്കാർ കാണാതെ പോകുന്നു. ജീവൻ പോലും പണയം വച്ച് സ്വന്തം മണ്ണിൽ തന്നെ മരണം വരെ ഉണ്ടാകും എന്നുറപ്പിച്ചു ജീവിക്കുന്നവരാണ് അധികവും. വർഷങ്ങളുടെ അധ്വാനഫലം ഒറ്റ രാത്രികൊണ്ട് ഇല്ലാതാകുന്നത് കണ്ടുനിൽക്കുന്ന കർഷന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ഭരണകൂടങ്ങൾക്കു കഴിയുന്നില്ലങ്കിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു എഫ്ഫാത്ത ചാരിറ്റമ്പിൾ സൊസൈറ്റി അംഗങ്ങൾ അറിയിച്ചു.


കർഷകരുടെ പ്രശ്നങ്ങൾ ഗവൺന്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളെ നേതാക്കൾ അഭിനന്ദിച്ചു.


കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻശാശ്വത പരിഹാരമാർഗങ്ങൾ കൈക്കൊള്ളണം. ഫലവത്തായ വൈദ്യുതി വേലി നിർമ്മാണം, ആനത്താരകളിൽ ആന മതിൽ, ശക്തമായ മുള്ളുകമ്പി വേലി തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചു കാട്ടാനകളെ ജനവസാകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയണം.

വാണിയപ്പാറയിലെ ഫോറസ്ററ് ഓഫീസിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഷിൽജോ കാഞ്ഞിരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു ,ബിജോ കൂടപ്പാട്ട്, അതുൽ ഷിജു, ജിതിൻ മാവേലി, മാത്യൂ ചുഴനയിൽ , ജിതിൻ ചക്കാലക്കുന്നേൽ , നിഖിൽകണ്ടംപറമ്പിൽ , ജെയിംസ് വലിയ വീട്ടിൽ,ജോബിൾ കൊച്ചുപുര,തുടങ്ങിയവർ പ്രസംഗിച്ചു

Against wildlife disturbance

Next TV

Related Stories
കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

Apr 20, 2024 06:59 AM

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍...

Read More >>
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Apr 20, 2024 06:55 AM

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക്...

Read More >>
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

Apr 20, 2024 06:52 AM

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന...

Read More >>
ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

Apr 20, 2024 06:10 AM

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 20, 2024 06:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

Apr 20, 2024 06:00 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം...

Read More >>
Top Stories