---
title: "സ്ലാബ് വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52585/died"
published_at: "2022-07-03T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0ea8ca961f_n4007601601656809885718124e149d325be0cc6bad08409b85816c58287ce0d0cf4d103cf2935bf714fa99.jpg"
keywords: []
---

# സ്ലാബ് വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കെട്ടിട നിര്‍മ്മാണത്തൊഴിലാളി മരിച്ചു.

## Article Content

**തിരുവനന്തപുരം: **ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കെട്ടിട നിര്‍മ്മാണത്തൊഴിലാളി മരിച്ചു.

കാട്ടാക്കട കട്ടയ്ക്കോട് പൂച്ചെടി വിള രാജ് നിവാസില്‍ രാജന്‍ (40) ആണ് മരിച്ചത്. ശനി വൈകുന്നേരം നാലോടെ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജന്‍ രാത്രി ഏഴോടെയാണ് മരിച്ചത്.

കാട്ടാക്കടയ്ക്കു സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളില്‍ സൂക്ഷിച്ചിരുന്ന സ്ലാബ് രാജന്റെ പുറത്ത് വീഴുകയായിരുന്നു.. മൃതദേഹം മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52585/died)